തിരുവനന്തപുരം: കെ റെയിലിനെതിരായി കവിതയെഴുതിയതിന്‍റെ പേരില്‍ കവി റഫീഖ് അഹമ്മദിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അഭിപ്രായം പറയുന്നതിന്‍റെ പേരില്‍ ആരെയും ആക്രമിക്കരുത്. ഇത് ദുഷ്പ്രവര്‍ത്തനമാണ്.
ഇതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരല്ല. ആശയപ്രചരണം നടത്താനാണ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. അല്ലാതെ ആരെയും തെറി പറയാനല്ല. അത്തരം പ്രവര്‍ത്തനം പാടില്ലെന്ന ശക്തമായ നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.