തിരുവനന്തപുരം:മാധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് എടുക്കുവാനുള്ള അധികാരം ഹൈ-ടെക് സെല്ലിനെന്ന് സൈബർ സംഘം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡിയുടെ പകർപ്പ് എടുക്കുവാൻ സൈബർ സെല്ലിന്‍റെ സഹായം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് അന്വേഷണ സംഘം മറുപടി നല്‍കിയത്. ഇത് പ്രകാരം കോടതി ഹൈ-ടെക്ക് സെല്ലിന് നിർദ്ദേശം നൽകി.
കെ.എം ബഷീറിന്‍റെ മരണം; സിസിടിവി ദൃശ്യങ്ങളെടുക്കാൻ ഹൈ-ടെക് സെല്ലിന് നിര്‍ദേശം - ശ്രീറാം വെങ്കിട്ടരാമൻ
കവടിയാർ - മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നല്‍കിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്
കെ.എം ബഷീറിന്‍റെ മരണം; സിസിടിവി ദൃശ്യങ്ങളെടുക്കാൻ ഹൈ - ടെക്ക് സെല്ലിന് നിര്‍ദേശം
കവടിയാർ - മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നല്‍കിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. കേസ് ഈ മാസം 24 ന് കോടതി വീണ്ടും പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമ പ്രവർത്തകനായ ബഷീര്‍ മരിച്ചത്.