തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയിൽ ഉണ്ടാവുക ടിപി ചന്ദ്രശേഖരൻ ആണെന്ന് കെ.കെ രമ എംഎൽഎ. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു ആര്‍എംപി നേതാവിന്‍റെ പ്രതികരണം.
സഭയിലുയരുക ടിപി ചന്ദ്രശേഖരന്‍റെ ശബ്ദമെന്ന് കെകെ രമ - ടിപി ചന്ദ്രശേഖരൻ
യുഡിഎഫ് പിന്തുണ നിരുപാധികം ആയിരുന്നു. യുഡിഎഫ് നിലപാടുകൾ ഏറ്റെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും കെ.കെ രമ.
കെ.കെ. രമ
also read:കന്നഡ, ഇംഗ്ലീഷ്, മലയാളം.. സത്യപ്രതിജ്ഞയുടെ സഭാതലം
ഉത്തരവാദിത്തങ്ങൾ നീതിപൂർവം നിർവഹിക്കും. അനീതിക്ക് എതിരായ പോരാട്ടം സഭയിൽ നടത്തും. ടിപിയുടെ ശബ്ദമാകും സഭയിൽ ഉയരുക. യുഡിഎഫ് പിന്തുണ നിരുപാധികം ആയിരുന്നു. യുഡിഎഫ് നിലപാടുകൾ ഏറ്റെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും കെ.കെ രമ പറഞ്ഞു. ടിപിയുടെ ചിത്രം പതിപ്പിച്ച ബാഡ്ജ് ധരിച്ചാണ് രമ നിയമസഭയിലെത്തിയത്.