തിരുവനന്തപുരം: വിധവ എന്ന വിധി കൽപ്പിച്ചവർ അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കെ.കെ രമ. ടി.പി ചന്ദ്രശേഖരനെ വധിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം. കേസിൽ ശിക്ഷിക്കപ്പെട്ടത് മുഴുവൻ സിപിഎമ്മിന്‍റെ ആളുകളാണ്. ടി.പി ഇപ്പോഴും ജീവിക്കുന്നു. അത് സിപിഎമ്മിനെ ഭയപ്പെടുത്തുകയാണെന്നും കെ.കെ രമ പറഞ്ഞു.
'വിധവ എന്ന വിധി കല്‍പ്പിച്ചവര്‍' അത് ആവര്‍ത്തിക്കുന്നു: കെ.കെ രമ - KK Rama against MM Mani statement in Kerala Assembly
കഴിഞ്ഞദിവസമാണ് എംഎം മണി നിയമസഭയില്‍ കെകെ രമയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ടിപി ചന്ദ്രശേഖരനെ കൊന്നതും തന്നെ വിധവ എന്ന് വിധി കൽപ്പിച്ചവരും ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് കെ.കെ രമ പറഞ്ഞു
വിധവ എന്ന വിധി കൽപ്പിച്ചവർ അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നു; കെ.കെ രമ
എംഎം മണി പേടിച്ചാണ് നിയമസഭയിൽ വരാതിരുന്നത്. ഒരു രക്തസാക്ഷിത്വത്തെയും ആരും അധിക്ഷേപിക്കരുതെന്നാണ് തൻ്റെ നിലപാട്. ഭൂരിപക്ഷം ഉള്ളതിൻ്റെ ധാർഷ്ട്യമാണ് എം.എം മണിയുടെ പരാമർശം സഭാരേഖകളിൽ നീക്കാൻ തയ്യാറാകാത്തതിന് പിന്നിലെന്നും കെ കെ രമ കൂട്ടിച്ചേർത്തു.
Last Updated : Jul 15, 2022, 11:34 AM IST