കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് 52 പദ്ധതികൾക്ക് അംഗീകാരം നല്‍കി കിഫ്‌ബി - തോമസ് ഐസക്

ഇന്ന് അംഗീകാരം നൽകിയ പദ്ധതികളിൽ അഞ്ച് പാലങ്ങളും 12 റോഡുകളും ഉൾപ്പെടുന്നു. കൊച്ചി-ബെംഗളൂരു വ്യവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കലിനും പണം അനുവദിച്ചു.

Kifbi  Kifbi approves projects  thomas issacc  തോമസ് ഐസക്  കിഫ്‌ബി
472.40 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നല്‍കി കിഫ്‌ബി

By

Published : Jun 30, 2020, 5:58 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 52 പദ്ധതികൾക്ക് ഇന്ന് ചേർന്ന കിഫ്‌ബി ബോർഡ് യോഗം അംഗീകാരം നൽകി. 2002 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ 472.40 കോടി രൂപയുടെ പദ്ധതികൾക്ക് കഴിഞ്ഞ ബോർഡ് യോഗം ധനാനുമതി നൽകിയിരുന്നു. കൊച്ചി-ബെംഗളൂരു വ്യവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കലിനായി 103 0.80 കോടി രൂപ അനുവദിച്ചു. പാലക്കാട് ജില്ലയിൽ ദേശീയ പാതയോട് ചേർന്ന് പുതുശേരി, ഒഴലപ്പതി എന്നിവിടങ്ങിൽ 1350 ഏക്കർ ഭൂമി ഇതിന്‍റെ ഭാഗമായി ഏറ്റെടുക്കും. തൃശൂരിലെ അഴീക്കോട് - മുനമ്പം പാലത്തിന്‍റെ നിർമാണത്തിനായി 140 കോടിയാണ് അനുവദിച്ചത്. ഒമ്പത് തീരദേശ ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയുടെ അലൈൻമെന്‍റിൽ ഉൾപ്പെട്ടതാണ് പാലം.

ഇന്ന് അംഗീകാരം നൽകിയ പദ്ധതികളിൽ അഞ്ച് പാലങ്ങളും 12 റോഡുകളും ഉൾപ്പെടുന്നു. പാലക്കാട് ജില്ലയിലെ പെരുമാട്ടി, പട്ടൻ ചേരി, എലപ്പുള്ളി, നല്ലെപ്പുളളി ഭാഗങ്ങളിലേയ്ക്കുള്ള സമഗ്ര ജലവിതരണ പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് 77.21 കോടി അനുവദിച്ചു. കോരയാർ മുതൽ വരട്ടയാർ വരെയുള്ള മൂലത്തറ വലതുകര കനാൽ വികസനത്തിന് 255.18 കോടി രൂപയാണ് അനുവദിച്ചത്. പാലക്കാട് ജില്ലയിൽ വരൾച്ച അനുഭവിക്കുന്ന പ്രദേശങ്ങളിൽ ജലസേചനമെത്തിക്കുന്ന പദ്ധതിയാണിത്. പത്തനംതിട്ട ജില്ലയിലെ ഏഴംകുളം - കൈപ്പട്ടൂർ റോഡ് വികസനത്തിന് 41.18 കോടിയും രാമക്കൽ മേട് - കമ്പം മേട് - വണ്ണപുരം റോഡ് നവീകരണത്തിന് 73. 2 1 കോടി രൂപയും അനുവദിച്ചു. തലശേരി പൈത്യക പദ്ധതി, ചെത്തി ബീച്ച് വികസനം, എം.ജി സർവകലാശാലയിലെ അടിസ്ഥാന സൗകര്യ വികസനം, യൂണിവേഴ്സിറ്റി കോളജിലെ ഇൻഫ്രാസ്ട്രക്ച്ചർ വികസനം തുടങ്ങിയ പദ്ധതികൾക്കും അനുമതി നൽകി. 56,393 83 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്‌ബി ഇതുവരെ അംഗീകാരം നൽകിയത്. പ്രവാസികൾക്ക് കിഫ്‌ബിയിൽ നിക്ഷേപിക്കാൻ 2000 കോടി രൂപയുടെ ഡയസ്പോറബോണ്ട് പുറത്തിറക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ABOUT THE AUTHOR

...view details