തിരുവനന്തപുരം:കഴിഞ്ഞ ബജറ്റുകളിലേതിന് സമാനമായി കിഫ്‌ബി മുഖാന്തരം നിരവധി പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശസംരക്ഷണത്തിന് മുൻഗണന നല്‍കിയാണ് കിഫ്‌ബി പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 50 കിലോമീറ്റര്‍ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കിഫ്‌ബിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് പുരോഗമിക്കുന്നു.
വികസനത്തിന് കിഫ്‌ബി തന്നെ: ഇത്തവണയും കോടികളുടെ പദ്ധതികള്‍ - കിഫ്‌ബി വാർത്തകള്‍
തീരദേശസംരക്ഷണത്തിന് മുൻഗണന നല്‍കിയാണ് കിഫ്‌ബി പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
![വികസനത്തിന് കിഫ്‌ബി തന്നെ: ഇത്തവണയും കോടികളുടെ പദ്ധതികള്‍ kifbi latest news kerala budget latest news കിഫ്‌ബി വാർത്തകള്‍ കേരള ബജറ്റ് വാർത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12009467-thumbnail-3x2-k.jpg)
എറ്റവും ദുർബലമായ തീരദേശ പ്രദേശങ്ങളുടെ പുനർനിര്‍മാണത്തിന് കിഫ്‌ബി വഴി 1500 കോടി രൂപ അനുവദിക്കും. 2021 ജൂലൈയില്‍ പ്രവർത്തി ടെൻഡർ ചെയ്യും. കോസ്റ്റല്‍ ഹൈവേ പദ്ധതികള്‍ക്കായി 6500 കോടി അനുവദിച്ചിട്ടുണ്ട്. 645.19 കിലോമീറ്റര്‍ ദൈർഘ്യത്തിലുള്ള പദ്ധതികള്‍ക്കാണ് കിഫ്‌ബി അനുമതി നല്‍കിയിരിക്കുന്നത്. കോസ്‌റ്റല്‍ ഹൈവേയില്‍ വഴിയോര കേന്ദ്രങ്ങള്‍ നിര്‍മിക്കും. ഇതിനായി കിഫ്‌ബിയില്‍ നിന്ന് 240 കോടി അനുവദിക്കും. സുതാര്യമായ ബിഡ്ഡിങ്ങിലൂടെ നിക്ഷേപകരെ കണ്ടെത്തും. 1500 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും ധനമന്ത്രി കെഎൻ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.
also read:പുതിയ നികുതി നിര്‍ദേശങ്ങളില്ല