തിരുവനന്തപുരം:ഇരു വൃക്കകളും തകരാറിലായ കാട്ടാക്കട സ്വദേശി തുടർ ചികിത്സക്കുള്ള സഹായം തേടുന്നു. രണ്ട് വർഷത്തിലധികമായി ചികിത്സയിൽ കഴിയുന്ന കാട്ടാക്കട പൂവച്ചൽ സ്വദേശി ഖാലിദാണ് (45) സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുന്നത്. വൃക്ക നൽകാൻ ഖാലിദിന്‍റെ ഉമ്മ ബീവി കുഞ്ഞ് തയ്യാറാണെങ്കിലും വൃക്ക മാറ്റി വക്കാനും അനുബന്ധ ചികിത്സക്കുമായി അഞ്ച് ലക്ഷത്തോളം രൂപ ആവശ്യമാണ്. രണ്ട് മാസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്‌ടർമാർ അറിയിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ വലയുകയാണ് ഈ നിർധനകുടുംബം.
ഇരു വൃക്കകളും തകരാറിൽ, ഖാലിദ് ചികിത്സാസഹായം തേടുന്നു - kattakkada
രണ്ട് മാസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്‌ടർമാർ അറിയിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ വലയുകയാണ് ഈ നിർധനകുടുംബം.
മാസത്തിൽ രണ്ട് തവണ നടത്തുന്ന ഡയാലിസിസിന്‍റെ പിന്തുണകൊണ്ടാണ് ഖാലിദിന്‍റെ ജീവൻ മുന്നോട്ടു പോകുന്നത്. മത്സ്യ കച്ചവടക്കാരനായ ഇയാൾ അസുഖത്തെ തുടർന്ന് ജോലിക്ക് പോകാതായതോടെ ചികിത്സാ ചെലവും കുഞ്ഞുങ്ങളുടെ പഠനവും മുടങ്ങിയ നിലയിലാണ്. ഭാര്യ ഷാമിലയും രണ്ട് കുട്ടികളുമുള്ള ഖാലിദ് വാടകവീട്ടിലാണ് താമസം. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഡയാലിസിസ് മുടക്കം കൂടാതെ ചെയ്യാനും ഇവര്‍ക്കാകുന്നില്ല. ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി നാട്ടുകാരുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഖാലിദും കുടുംബവും. ഉദാര മനസുകളുടെ സഹായത്തിനായി ഖാലിദിന്‍റെ പേരിൽ ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ 15490100054671 എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്.