തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. രോഗികളുമായി ബന്ധപ്പെട്ട സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി. ആരോഗ്യ വിഷയത്തില്‍ പരിശീലനമുള്ളവരാണ് അത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിരീക്ഷണ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ മാത്രമേ ഇത്തരം ഏജന്‍സികളെ ചുമതലപ്പെടുത്തുവാന്‍ പാടുള്ളൂവെന്നും കെ.ജി.എം.ഒ.യെ ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം പൊലീസിനെ ഏല്‍പ്പിച്ചതിനെതിരെ കെ.ജി.എം.ഒ.എ - police duty on covid
സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ ഡോക്ടര്‍മാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു

നിലവിലെ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണ്ട കാര്യങ്ങളും സംഘടന മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് ഇതര ചികിത്സ ഉറപ്പാക്കാനായി പ്രധാനപ്പെട്ട ജില്ല- ജനറല്‍ ആശുപത്രികളെ മികവുറ്റ നോണ്‍ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായി നിലനിര്‍ത്തണം. പ്രവര്‍ത്തനരഹിതമായ സ്വകാര്യ ആശുപത്രികളെയോ ആയുഷ് വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളെയോ കൊവിഡ് ചികിത്സക്കായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
പുതുതായി ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ കുറവ് നികത്താന്‍ താല്‍കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കണം. പ്രകടമായ രോഗലക്ഷണമില്ലാത്ത രോഗികളെ വീടുകളില്‍ നിരീക്ഷണ പാര്‍പ്പിക്കുന്നത് ഫലപ്രദമാണ്. ഇത് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കും. സര്‍ക്കാര്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്ന റിവേഴ്‌സ് ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ പല രാജ്യങ്ങളിലും സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. ഇതിലെ ആശങ്കയും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കെ.ജിഎം.ഒ.എ വ്യക്തമാക്കി.