രാജധാനി എക്‌സ്‌പ്രസില്‍ തലസ്ഥാനത്തെത്തിയ ഒരാള്‍ക്ക് കൊവിഡ് ലക്ഷണം - keralites in rajadhani express
തിരുവനന്തപുരത്തെത്തിയ 226 യാത്രക്കാരില്‍ 127 പേരും റെഡ് സോണില്‍ നിന്നെത്തിയവരാണ്
രാജധാനി എക്‌സ്‌പ്രസ്
തിരുവനന്തപുരം:ന്യൂഡൽഹിയില്‍ നിന്ന് രാജധാനി എക്‌സ്‌പ്രസില്‍ തിരുവനന്തപുരത്തെത്തിയ ഒരാള്‍ക്ക് കൊവിഡ് ലക്ഷണം. ഇയാളെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 226 യാത്രാക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. 127 പേർ റെഡ് സോണിൽ നിന്നെത്തിയവരാണ്. കഴിഞ്ഞ ദിവസം രാത്രി കുവൈറ്റിൽ നിന്നെത്തിയ വിമാനത്തിലെത്തിയ നാല് യാത്രാക്കാരേയും രോഗലക്ഷണങ്ങളെ തുടർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.