തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരും. ഇന്ന് (23.06.2022) കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (24.06.2022) മഴ കൂടുതല്‍ ശക്തമാകും. വെള്ളി, ശനി ദിവസങ്ങളില്‍ ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുളള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ തുടരും: 2 ജില്ലകളിൽ യെല്ലോ അലർട്ട് - സംസ്ഥാനത്ത് മഴ മുൻകരുതൽ
കണ്ണൂര്‍, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്
50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുളളതിനാല്‍ ഞായറാഴ്‌ച വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇടിമിന്നല്‍ ജാഗ്രത നിദേര്‍ശം തുടരും.