തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 36 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇന്നും നാളെയും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് - മൺസൂൺ പാത്തി
ഇന്നും നാളെയും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട്
മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടുമാറി സ്ഥിതി ചെയ്യുന്നു. ബംഗാൾ ഉൾക്കടലില്‍ ന്യൂനമർദ്ദം നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലില്‍ ആന്ധ്ര - ഒഡിഷ തീരത്തിന് അകലെയായി സ്ഥിതിചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്.
കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ 10 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.