തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കാസര്‍കോഡ്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ ബുധനാഴ്‌ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്‌ച മുതല്‍ വെള്ളിയാഴ്‌ച വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നാളെ വ്യാപകമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് - ബംഗാള്‍ ഉള്‍ക്കടൽ
ആലപ്പുഴ, കാസര്‍കോഡ്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
സംസ്ഥാനത്ത് നാളെ വ്യാപകമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദങ്ങള്‍ ഇല്ലെങ്കിലും കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനം മൂലമാണ് മഴ വീണ്ടും ശക്തമാകുന്നത്. ബംഗാളിനും ഒഡിഷയ്ക്കും മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതിന് കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകാന്‍ ഇടയില്ല.
ALSO READ :നെല്ലുസംഭരണം വേഗത്തിലാക്കാൻ നടപടി സ്വീകരിച്ച് സപ്ലൈകോ