തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ നടപടി. ക്രമക്കേട് നടന്ന വിഭാഗത്തിന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി രജിസ്ട്രാറിനെയും സെക്ഷന്‍ ഓഫീസറെയും സ്ഥലം മാറ്റി. ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്.സുശീല, സെക്ഷന്‍ ഓഫീസര്‍ വി.വിനോദ് എന്നിവര്‍ക്കെതിരെയാണ് നടപടി.
കേരള സര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പ്: സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ നടപടി - Kerala University latest news
ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്.സുശീല, സെക്ഷന്‍ ഓഫീസര്‍ വി.വിനോദ് എന്നിവരെയാണ് സ്ഥലം മാറ്റിയത്
കേരള സര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പ്: സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ നടപടി
അതിനിടെ മാര്‍ക്ക് തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡിജിപിക്ക് കത്ത് നല്‍കി. 16 പരീക്ഷകളിലെ മാര്‍ക്ക് തിരുത്തി അധിക മോഡറേഷന്‍ നല്‍കി വിജയിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇത്തരത്തില്‍ നൂറ് കണക്കിന് വിദ്യാര്‍ഥികളെയാണ് ജയിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.സര്‍വ്വകലാശാല അറിയാതെയായിരുന്നു തട്ടിപ്പ്.സംഭവത്തില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.ആര്‍ രേണുകയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.