കേരളം

kerala

ETV Bharat / city

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു - kerala tourism vaccination news

ആദ്യ ഘട്ടത്തില്‍ വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി എന്നിവിടങ്ങളിലെ ടൂറിസം കേന്ദ്രങ്ങളാണ് തുറക്കുന്നത്.

ടൂറിസം കേന്ദ്രങ്ങള്‍ തുറക്കും വാര്‍ത്ത  ടൂറിസം കേന്ദ്രങ്ങള്‍ പുതിയ വാര്‍ത്ത  വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കും വാര്‍ത്ത  വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കും ടൂറിസം മന്ത്രി  ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പുതിയ വാര്‍ത്ത  ടൂറിസം മേഖല വാക്‌സിനേഷന്‍ വാര്‍ത്ത  tourism centres reopening news  kerala tourist spots reopening news  covid kerala tourist spots reopen news  kerala tourism vaccination news  tourism minister muhammed riyas latest news
സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കും

By

Published : Jun 30, 2021, 1:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാൻ തീരുമാനം. വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി എന്നിവിടങ്ങളാണ് ആദ്യ ഘട്ടത്തിൽ തുറക്കുന്നത്. ഈ സ്ഥലങ്ങളിൽ ഏഴ് ദിവസത്തിനകം സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്, ടൂറിസംമന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർ പറഞ്ഞു.

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹോട്ടൽ, ഹോം സ്റ്റേകൾ, ടാക്‌സി ഡ്രൈവർമാർ ഉൾപ്പടെയുള്ള മുഴുവൻ പേർക്കും വാക്‌സിന്‍ നൽകാനാണ് തീരുമാനം. അടുത്ത ഘട്ടത്തിൽ മൂന്നാർ, ഫോർട്ടുകൊച്ചി, തേക്കടി, കുമരകം, കോവളം, വർക്കല എന്നി ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ നടത്തും. സംസ്ഥാനത്തെ ടൂറിസം മേഖലയിൽ സമ്പൂർണ വാക്‌സിനേഷനാണ് ലക്ഷ്യമിടുന്നതെന്നും ടൂറിസംമന്ത്രി പറഞ്ഞു.

Also read: ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി രൂപീകരിക്കും

ഹോം സ്റ്റേകള്‍, ഹൗസ് ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, ടൂര്‍ ഗൈഡുകള്‍, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരെ 18 മുതല്‍ 45 വയസ് വരെയുള്ളവരിലെ വാക്‌സിനേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details