തിരുവനന്തപുരം:കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വെച്ചിരുന്ന കേരള- തമിഴ്‌നാട് അന്തർ സംസ്ഥാന സർവ്വീസുകൾ പുനരാരംഭിച്ചു. 19 മാസങ്ങൾക്ക് ശേഷമാണ് ഇന്ന് കളിയിക്കവിളയിൽ ഇരു സംസ്ഥാനത്തെയും ബസുകൾ അതിർത്തി കടന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കേരള ബസുകൾ സംസ്ഥാന അതിർത്തിപ്രദേശമായ ഇഞ്ചിവിളയിലും, തമിഴ്‌നാട് ബസുകൾ കളിയിക്കാവിള വരെയുമായിരുന്നു സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇന്നുമുതൽ കെഎസ്ആർടിസി ബസ് നാഗർകോവിൽ വരെയും തമിഴ്‌നാട് ബസ് തിരുവനന്തപുരം വരെയും സർവീസ് നടത്തും.