കേരളം

kerala

ETV Bharat / city

സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് ; ശാസ്‌ത്രോത്സവവും കായികമേളയും ഈ വര്‍ഷം നവംബറില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോടും, സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഈ വർഷം നവംബറില്‍ എറണാകുളത്തും, സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ഈ വർഷം നവംബറിൽ തിരുവനന്തപുരത്തും നടക്കും

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം  സംസ്ഥാനസ്‌കൂള്‍ കലോത്സവം കോഴിക്കോട്  വി ശിവൻകുട്ടി കലോത്സവം  kerala state kalolsavam  kerala state kalolsavam to be held in kozhikode  minister v sivankutty on kalolsavam
സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് ; ശാസ്‌ത്രോത്സവവും കായികമേളയും ഈ വര്‍ഷം നവംബറില്‍

By

Published : Aug 3, 2022, 6:09 PM IST

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഈ വർഷം ഒക്‌ടോബറില്‍ കോട്ടയത്തും, സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഈ വർഷം നവംബറില്‍ എറണാകുളത്തും, സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ഈ വർഷം നവംബറിൽ തിരുവനന്തപുരത്തും നടക്കും. സംസ്ഥാന അധ്യാപക ദിനാഘോഷം ടി.ടി.ഐ ആന്‍ഡ് പി.പി.ടി.ടി.ഐ കലോത്സവം സെപ്‌റ്റംബര്‍ 3,4,5 തിയതികളില്‍ കണ്ണൂരിലും നടക്കുമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളെ കാണുന്നു

സംസ്ഥാനത്തെ ഹയർ സെക്കന്‍ഡറി സ്‌കൂളുകളിൽ പ്രിൻസിപ്പൽമാരാകും ഇനി മേധാവിയെന്നും ഹെഡ്‌മാസ്റ്റർ പദവി ഇനി ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. ഹെഡ്‌മാസ്റ്റർമാർക്ക് പകരം വൈസ് പ്രിൻസിപ്പൽ പദവിയാകും ഉണ്ടാകുക. 2022-23 വര്‍ഷത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി 126 കോടി രൂപ സംസ്ഥാന ബജറ്റില്‍ നിന്ന് സര്‍ക്കാര്‍ അനുവദിച്ചു.

Also read: പ്ലസ് വണ്‍ പ്രവേശനം : ഒന്നാം ഘട്ട അലോട്ട്മെന്‍റ് ഓഗസ്റ്റ് 5ന്, ക്ലാസുകള്‍ 25ന്

കേന്ദ്ര വിഹിതം ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിനാലാണ് തീരുമാനം. ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് സ്‌കൂളുകള്‍ക്കുള്ള കുക്കിങ് കോസ്റ്റ്, പാചകത്തൊഴിലാളികളുടെ വേതനം എന്നീ ആവശ്യങ്ങൾക്കാണ്‌ തുക അനുവദിച്ചത്. കേന്ദ്ര വിഹിതമായി 2021-22 വര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട 142 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് നിവേദനം സമര്‍പ്പിച്ചു. സംസ്ഥാനത്തിന്‍റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details