തിരുവനന്തപുരം: 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ ഇന്ന് (മെയ് 27) അറിയാം. വൈകിട്ട് 5ന് മന്ത്രി സജി ചെറയാനാണ് പുരസ്‌കാര പ്രഖ്യാപിക്കുന്നത്. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒരു പോലെ മികവു കാട്ടിയ ചരിത്ര വര്‍ഷത്തില്‍ ആര്‍ക്കൊക്കെയാണ് അവാര്‍ഡ് എന്നത് ആകാംഷയുര്‍ത്തുന്നതാണ്.
Kerala State awards: 80ഓളം സിനിമകളാണ് ഇക്കുറി പരിഗണിക്കപ്പെട്ടത്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്‌തര്‍ മിര്‍സയാണ് ജൂറി ചെയര്‍മാന്‍. 140ഓളം ചിത്രങ്ങളാണ് ഇത്തവണ ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്. ഇതില്‍ 80 ചിത്രങ്ങള്‍ അവസാന റൗണ്ടില്‍ എത്തിയിട്ടുണ്ട്.
സൂപ്പര്‍ താരങ്ങളും പുതുമുഖങ്ങളുമെല്ലാം ഇത്തവണ മത്സര രംഗത്തുത്തുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, എന്നിവരൊക്കെ മത്സരരംഗത്തെ സജീവ പേരുകളാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ ചിത്രങ്ങള്‍ മാറ്റുരയ്ക്കുന്നുവെന്നത് ആരാധകരുടെ ആകാംഷ വര്‍ധിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം മിന്നും പ്രകടനം കാഴ്‌ചവച്ച ഇന്ദ്രന്‍സ്, ഗുരു സോമസുന്ദരം, സുരാജ് വെഞ്ഞാറമൂട് എന്നിവരും മത്സരരംഗത്തുണ്ട്.
മമ്മൂട്ടിയുടെ 'വണ്‍', 'ദ പ്രീസ്‌റ്റ്', മോഹന്‍ലാലിന്‍റെ 'ദൃശ്യം 2', സുരേഷ് ഗോപിയുടെ 'കാവല്‍', പ്രണവ് മോഹന്‍ലാലിന്‍റെ 'ഹൃദയം', റോജിന്‍ തോമസിന്‍റെ 'ഹോം', സുരാജ് വെഞ്ഞാറമൂടിന്‍റെ 'കാണെക്കാണെ', ഫഹദ് ഫാസിലിന്‍റെ 'ജോജി', ജയരാജ് സംവിധാനം ചെയ്‌ത 'അവള്‍', 'നിറയെ തത്തകളുള്ള മരം', 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി', താര രാമാനുജന്‍റെ 'നിഷിദ്ധോ', സിദ്ധാര്‍ഥ ശിവയുടെ 'ആണ്', മനോജ് കാനയുടെ 'ഖെദ്ദ', 'അവനോവിലോന', ഡോ.ബിജുവിന്‍റെ 'ദ പോര്‍ട്രെയ്‌റ്റ്' തുടങ്ങിയവ മികച്ച ചിത്രത്തിനുള്ള മത്സരത്തിനുണ്ട്.