തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം ശക്തമാകുന്നതിനിടെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ തീരുമാനമെടുക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. വനം വകുപ്പ്, നോർക്ക, ആരോഗ്യ വകുപ്പ് തുടങ്ങിയ ഇടങ്ങളില്‍ പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകും. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ അത് പ്രത്യേക മന്ത്രിസഭ യോഗം ചേർന്ന ശേഷം പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. മറ്റ് സുപ്രധാന തീരുമാനങ്ങളും മന്ത്രിസഭ യോഗത്തിൽ ഉണ്ടായേക്കും.
ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും - പിഎസ്‌സി ഉദ്യോഗാർഥികള്‍ വാര്‍ത്തകള്‍
വനം വകുപ്പ്, നോർക്ക, ആരോഗ്യ വകുപ്പ് തുടങ്ങിയ ഇടങ്ങളില്‍ പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകും
ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും
അതേസമയം സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം ശക്തമാക്കി. 22 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ അറിയിച്ചു. പിൻവാതിൽ നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ, ഉപാധ്യക്ഷൻ കെ.എസ് ശബരിനാഥ് എംഎൽഎ എന്നിവർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.