തിരുവനന്തപുരം:കേരളത്തിൽ മൂന്നാം തരംഗം തുടങ്ങിയെന്ന് കരുതാനാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിലവിൽ രണ്ടാം തരംഗം തന്നെ എന്നാണ് വിദഗ്‌ധർ പറയുന്നത്. എന്നാൽ വലിയ ജാഗ്രതയോടെ ഇരിക്കേണ്ട ദിവസങ്ങളാണ് ഇനി വരാനുള്ളത്. പരമാവധി ടെസ്റ്റുകൾ വർധിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും ആരോഗ്യ മന്ത്രി പ്രതികരിച്ചു.
കേരളത്തിൽ മൂന്നാം തരംഗം എത്തിയിട്ടില്ലെന്ന് വീണ ജോർജ് - covid second wave cases
ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ടെസ്റ്റുകൾ വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വീണ ജോർജ് പറഞ്ഞു.

കേരളത്തിൽ മൂന്നാം തരംഗം എത്തിയിട്ടില്ലെന്ന് വീണ ജോർജ്
ചെറിയ പനി, ജലദോഷം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ നിർബന്ധമായും കൊവിഡ് ടെസ്റ്റ് നടത്തണം. നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ എല്ലാവരും സാമൂഹിക അകലം പാലിച്ച് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ മൂന്നാം തരംഗം എത്തിയിട്ടില്ലെന്ന് വീണ ജോർജ്
READ MORE:കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; ഇനി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളും കുടുംബ ക്ലസ്റ്ററുകളും
Last Updated : Aug 12, 2021, 8:45 PM IST