കേരളം

kerala

കേരളത്തിൽ 45 പേർക്ക് കൂടി ഒമിക്രോൺ; ആകെ രോഗികൾ 152

By

Published : Jan 2, 2022, 9:41 PM IST

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.

കേരളത്തിൽ 45 പേർക്ക് കൂടി ഒമിക്രോൺ  കേരളത്തിൽ ഒമിക്രോൺ രോഗികൾ 152 ആയി  കേരള ഒമിക്രോൺ  Kerala reports 45 new cases of Omicron  omicron kerala updates  veena george on omicron cases
കേരളത്തിൽ 45 പേർക്ക് കൂടി ഒമിക്രോൺ; ആകെ രോഗികൾ 152

തിരുവനന്തപുരം:സംസ്ഥാനത്ത് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോൺ രോഗികൾ 152 ആയി. 45 പേരിൽ ഒമ്പത് പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണെന്ന് വീണ ജോർജ് പറഞ്ഞു. ഒമിക്രോൺ രോഗികളുമായി സമ്പർക്കത്തിൽ വന്ന നാല് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എറണാകുളം 16, തിരുവനന്തപുരം 9, തൃശൂർ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 3, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഇന്നത്തെ ഒമിക്രോൺ രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. തൃശൂരിൽ ഒരാൾക്കും ആലപ്പുഴയിൽ മൂന്ന് പേർക്കുമാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തിയ 50 പേർക്കും ലോ റിസ്‌ക്‌ രാജ്യങ്ങളിൽ നിന്നെത്തിയ 84 പേർക്കും ഇതിനകം രോഗം റിപ്പോർട്ട് ചെയ്‌തു. ഒമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ:ചിറ്റൂരിലെ കാളയോട്ടം കാണാം, തെലുഗു സംസ്‌കാരവും പാരമ്പര്യവും നിറയുന്ന മത്സരവീര്യം

ABOUT THE AUTHOR

...view details