തിരുവനന്തപുരം : സംസ്ഥാനത്തിന് 3,78,690 ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കൊച്ചിയില്‍ 1,48,690 ഡോസും കോഴിക്കോട് 1,01,500 ഡോസുമാണ് എത്തിയത്. തിരുവനന്തപുരത്തേക്കുള്ള 1,28,500 ഡോസ് രാത്രിയോടെ എത്തും.
ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്സിനാണ് ലഭിച്ചിരിക്കുന്നത്. 1,14,53,120 ഡോസ് കൊവിഷീല്‍ഡ് വാക്സിനും 13,63,230 ഡോസ് കൊവാക്സിനും ഉള്‍പ്പെടെ 1,28,16,350 ഡോസ് കേന്ദ്രം നല്‍കിയതാണ്.