കേരളം

kerala

ETV Bharat / city

കേരള രാജ്ഭവനിൽ 157 സ്റ്റാഫുകൾ, ശമ്പളം മാത്രം എട്ട് കോടിയോളം രൂപ - KERALA RAJBHAVAN STAFF AND EXPENSES

രാജ്‌ഭവൻ ചെലവുകൾക്കായി കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയത് 10.86 കോടി രൂപ. നിരവധി താത്കാലിക ജീവനക്കാരുണ്ടെങ്കിലും ഇവരുടെ വിശദാംശങ്ങൾ ലഭ്യമല്ല

കേരള രാജ്ഭവനിൽ 157 സ്റ്റാഫുകൾ  സംസ്ഥാന ബജറ്റിൽ രാജ്‌ഭവൻ ചെലവുകൾക്ക് മാറ്റി വച്ചത് 10.83 കോടി രൂപ  കേരള ഗവർണറുടെ ചെലവ്‌  ആരിഫ് മുഹമ്മദ്‌ ഖാൻ  KERALA RAJBHAVAN STAFF EXPENSE  KERLA BUDGET ARIF MUHAMMAD KHAN EXPENSE  KERALA RAJBHAVAN STAFF AND EXPENSES  ARIF MUHAMMAD KHAN UPDATES
കേരള രാജ്ഭവനിൽ 157 സ്റ്റാഫുകൾ, സംസ്ഥാന ബജറ്റിൽ രാജ്‌ഭവൻ ചെലവുകൾക്ക് മാറ്റി വച്ചത് 10.83 കോടി രൂപ

By

Published : Feb 18, 2022, 7:35 AM IST

തിരുവനന്തപുരം: കേരള ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് ബിജെപി സംസ്ഥാന നേതാവിനെ നിയമിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് വിവാദമായ സാഹചര്യത്തിൽ രാജ്ഭവനിലെ സ്റ്റാഫുകൾ എത്രയെന്നറിയുന്നത് കൗതുകമുണർത്തും. 157 സ്റ്റാഫുകളാണ് കേരള രാജ്ഭവനിലുള്ളത്. ഗവർണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണെങ്കിലും രാജ്ഭവൻ്റെ ദൈനംദിന ചെലവുകളും ഗവർണറുടെയും ഉദ്യോഗസ്ഥരുടെ ശമ്പളവും നൽകുന്നത് സംസ്ഥാന സർക്കാരാണ്.

കഴിഞ്ഞ ബജറ്റിൽ രാജ്ഭവൻ്റെ ചെലവുകൾക്കായി വകയിരുത്തിയത് 10.86 കോടി രൂപയാണ്. ഇതിൽ 8 കോടിയോളം രൂപ ജീവനക്കാരുടെ ശമ്പളത്തിനു മാത്രമാണ്. ഗവർണറുടെ ശമ്പളത്തിനായി ഒരു വർഷം ബജറ്റിൽ നീക്കിവയ്ക്കുന്നത് 42 ലക്ഷം രൂപ. സംസ്ഥാന ബജറ്റിൽ രാജ്ഭവൻ എന്ന ശീർഷകത്തിലാണ് ഈ തുക വകയിരുത്തുന്നത്. നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്ന ബജറ്റ് രേഖകളിൽ സ്റ്റാഫ് അപ്പെൻസിക് സി ലാണ് ഈ വിവരങ്ങൾ ഉള്ളത്.

കേരള രാജ്ഭവനിലെ ഉദ്യോഗസ്ഥർ ഇങ്ങനെ:

  • ഗവർണറുടെ സെക്രട്ടറി: ഈ തസ്‌തികയിലുള്ളത് ഐ.എ.എസ് ഉദ്യോഗസ്ഥൻ
  • രണ്ട് എ ഡി സി മാർ: രണ്ടു പേരും അഖിലേന്ത്യ സർവീസുകാർ (ഒരാൾ പൊലിസ് സർവീസിൽ നിന്നും മറ്റേയാൾ നേവിയിൽ നിന്നും)
  • ഒരു കംപ്ട്രോളർ: ശമ്പള സ്കെയിൽ 60900- 103600
  • രണ്ട് ഡെപ്യൂട്ടി സെക്രട്ടറിമാർ - ശമ്പള സ്കെയിൽ 45800- 89000
  • പ്രൈവറ്റ് സെക്രട്ടറി, പി.എ, ഹയർഗ്രേഡ് സെക്ഷൻ ഓഫിസർ, ടൂർ സൂപ്രണ്ട്, സഫേദാർ, സൈക്കിൾ ഡസ്പാച്ച് ഡ്രൈവർ, കർപ്പൻഡർ, തയ്യൽക്കാരൻ ഒന്ന് വീതം
  • ഹയർ ഗ്രേഡ് സെക്ഷൻ ഓഫീസർ - 2
  • കുക്ക് - 2
  • ഗാർഡനർ - 12
  • ലാസ്‌കർ - 5
  • വെയിറ്റർ - 4

മെഡിക്കൽ ഓഫിസർ ഉൾപ്പെടെ ആരോഗ്യ വകുപ്പിൽ നിന്ന് ആറ് ജീവനക്കാർ രാജ്ഭവനിലുണ്ട്. നിരവധി താത്കാലിക ജീവനക്കാരുണ്ടെങ്കിലും ഇവരുടെ വിശദാംശങ്ങൾ ലഭ്യമല്ല. രാജ്ഭവൻ ചെലവുകൾ ബജറ്റ് രേഖകളിലാണ് ഉള്ളതെങ്കിലും ഈ തുകയ്ക്ക് ഓഡിറ്റ് ഇല്ല എന്നതും പ്രത്യേകതയാണ്.

READ MORE:അനിശ്ചിതത്വം, അനുനയ ശ്രമം, ഒടുവില്‍ ഒപ്പിട്ട് ഗവര്‍ണര്‍; നടപടി പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെ

ABOUT THE AUTHOR

...view details