കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തെക്കൻ-മധ്യ കേരളത്തില്‍ മുന്നറിയിപ്പ്

ഉച്ചയോടു കൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

kerala rain updates  kerala weather updates  kerala heavy rain expected today  കേരളം മഴ  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത  തെക്കൻ മധ്യ കേരളത്തില്‍ മഴ മുന്നറിയിപ്പ്  കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്  മഴ തുടരും
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തെക്കൻ-മധ്യ കേരളത്തില്‍ മുന്നറിയിപ്പ്

By

Published : Apr 6, 2022, 8:38 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉച്ചയോടു കൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴ പെയ്‌തേക്കും.

വടക്കൻ കേരളത്തിൽ കാര്യമായ മഴ സാധ്യതയില്ല. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കിഴക്കൻ കാറ്റ് അനുകൂലമായതാണ് പെട്ടെന്നുള്ള മഴയ്ക്ക് കാരണം. ആന്‍ഡമാന്‍ കടലിൽ അടുത്ത മണിക്കൂറുകളിൽ ഒരു ചക്രവാതചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. ഈ ചക്രവാത ചുഴി 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി രൂപപ്പെടുമെന്നാണ് നിലവിലെ വിലയിരുത്തൽ.

ന്യൂനമർദത്തിന്‍റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരാനാണ് സാധ്യത. തെക്കൻ ബംഗാൾ ഉൾക്കടലിൽ 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

Also read: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം -സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

ABOUT THE AUTHOR

...view details