കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത; ഓഗസ്റ്റ് മൂന്ന് വരെ കേരള തീരത്ത് ജാഗ്രത നിര്‍ദേശം - സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

3 മുതല്‍ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

kerala rain updates  കേരളത്തില്‍ കനത്ത മഴ  kerala coastal areas high waves storm surge  warning issued in kerala coast  heavy rain continues in kerala  സംസ്ഥാനത്ത് കടലാക്രമണ സാധ്യത  കേരള തീരത്ത് ജാഗ്രത നിര്‍ദേശം  സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത  ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ജാഗ്രത നിര്‍ദേശം
സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത; ഓഗസ്റ്റ് 3 വരെ കേരള തീരത്ത് ജാഗ്രത നിര്‍ദേശം

By

Published : Aug 2, 2022, 3:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) ഓഗസ്റ്റ് മൂന്ന് രാത്രി 11.30 വരെയാണ് ജാഗ്രത നിർദേശമുള്ളത്. 3 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചത്.

തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് ഇവ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Also read: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 10 ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്

ABOUT THE AUTHOR

...view details