കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് - കാലവര്‍ഷം മെയ് 27ന് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്

KERALA RAIN UPDATE  Red Alert in two districts in kerala  സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ  കേരളത്തിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത  കാലവര്‍ഷം മെയ് 27ന് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  HEAVY RAIN ALERT IN KERALA
സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

By

Published : May 14, 2022, 2:04 PM IST

Updated : May 14, 2022, 3:57 PM IST

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അഞ്ച് ദിവസം മഴ സംസ്ഥാനത്ത് ശക്തമായി ലഭിക്കും. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പടിഞ്ഞാറന്‍ കാറ്റിന്‍റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. കാലവര്‍ഷത്തിന് മുന്നോടിയായാണ് അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റിന്‍റെ ദിശ അനുകൂലമാകുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം കാലവര്‍ഷം മെയ് 27ന് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിലവിലെ വിലയിരുത്തല്‍. കേരള തീരത്ത് 40 മുതല്‍ 50 വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

Last Updated : May 14, 2022, 3:57 PM IST

ABOUT THE AUTHOR

...view details