തിരുവനന്തപുരം : വടക്കന്‍ കേരളത്തില്‍ (Northern Kerala) ശക്തമായ മഴയ്ക്ക് (Heavy Rain) സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് (Yellow alert) പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശനിയാഴ്‌ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കാനും സാധ്യതയുണ്ട്.