കേരളം

kerala

ETV Bharat / city

നിരക്ക് വര്‍ധനവില്‍ ധാരണ ; സ്വകാര്യ ബസ് സമരം പിൻവലിച്ചു - kerala private bus strike latest

നിരക്ക് വർധനവ് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് നാല് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചത്

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു  മുഖ്യമന്ത്രി ബസുടമകള്‍ കൂടിക്കാഴ്‌ച  ബസ് നിരക്ക് വര്‍ധനവ്  kerala private bus strike called off  kerala private bus strike latest  kerala bus fare hike latest
നിരക്ക് വര്‍ധനവില്‍ ധാരണ; സ്വകാര്യ ബസ് സമരം പിൻവലിച്ചു

By

Published : Mar 27, 2022, 12:16 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ നിരക്ക് വർധന സംബന്ധിച്ച് ധാരണ ഉണ്ടായ പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചത്. ആവശ്യങ്ങൾ പരിഗണിയ്ക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ബസുടമകള്‍ അറിയിച്ചു.

Also read: ഇന്ധനവില ഇന്നും കൂട്ടി ; 6 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 4 രൂപ, ഡീസലിന് 3.88 രൂപ

എസ്എസ്എൽസി, ഹയർസെക്കൻഡറി ഉൾപ്പടെ പൊതുപരീക്ഷകൾ നടക്കുന്ന പശ്ചാത്തലം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യം മാര്‍ച്ച് 30ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ബസുടമകള്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം നിരക്ക് വര്‍ധനവില്‍ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details