കേരളം

kerala

ETV Bharat / city

മകന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് ബാലഭാസ്കറിന്‍റെ അച്ഛന്‍ - balabhaskar

ബാലഭാസ്കറിന്‍റെ അച്ഛന്‍റെ മൊഴി ഡി ആര്‍ ഐ രേഖപ്പെടുത്തും.

ബാലഭാസ്കര്‍

By

Published : Jun 3, 2019, 1:17 AM IST

തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെയും മകളുടെയും മരണത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയുടെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് ബാലഭാസ്കറിന്‍റെ അച്ഛന്‍ കെ സി ഉണ്ണി. അപകടം ബാലഭാസ്കറിനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് തന്നെ വിവരം അറിയിച്ചതെന്നും ആശുപത്രിയില്‍ പ്രകാശ് തമ്പിയുടെ പെരുമാറ്റത്തില്‍ ആദ്യം മുതല്‍ തന്നെ സംശയം ഉണ്ടായിരുന്നതായും കേസ് അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

പ്രകാശ് തമ്പിക്കെതിരായി കഴിഞ്ഞ ദിവസം കലാഭവന്‍ സോബിന്‍ നടത്തിയ വെളിപ്പെടുത്തലുകളും ക്രൈബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്‍റെ അച്ഛന്‍റെ മൊഴി ഡി ആര്‍ ഐ രേഖപ്പെടുത്തും.

ABOUT THE AUTHOR

...view details