തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് സാധ്യതാ പട്ടികയായി. സിപിഎം മന്ത്രിമാരുടെയും ഘടകകക്ഷികളുടെയും വകുപ്പുകള്‍ സംബന്ധിച്ച സൂചനയാണ് പുറത്തു വന്നത്. ലഭിച്ച സൂചന അനുസരിച്ച് ധനമന്ത്രി സ്ഥാനം കെ.എന്‍.ബാലഗോപാലിനാണ്. വ്യവസായ വകുപ്പ് പി.രാജീവിനും എം.വി.ഗോവിന്ദന് തദ്ദേശസ്വയംഭരണ വകുപ്പുമാണ് പരിഗണിക്കുന്നത്. കെ.രാധാകൃഷ്ണന് പൊതുമരാമത്തിനൊപ്പം പട്ടികജാതി-പട്ടികവര്‍ഗ വകുപ്പും പരിഗണനയിലുണ്ട്. വൈദുതി വകുപ്പ് സജി ചെറിയാനും സഹകരണ ദേവസ്വം വകുപ്പുകള്‍ വി.ശിവന്‍കുട്ടിക്കും ലഭിക്കുമെന്നാണ് സൂചനകള്‍.
ധനവകുപ്പ് ബാലഗോപാലിന്, ആരോഗ്യമന്ത്രിയായി വീണ്ടും വനിത; സൂചനകള്‍ ഇങ്ങനെ - പുതിയ മന്ത്രിമാർ
വ്യവസായ വകുപ്പ് പി.രാജീവിനും എം.വി.ഗോവിന്ദന് തദ്ദേശസ്വയംഭരണ വകുപ്പുമാണ് പരിഗണിക്കുന്നത്.
ആരോഗ്യ മന്ത്രിയായി വനിത തന്നെയെത്തുമെന്നാണ് വിവരം. വീണ ജോര്‍ജ് അല്ലെങ്കില്‍ ആര്‍.ബിന്ദു ആരോഗ്യമന്ത്രിയാകും. ഇവരില്‍ ഒരാളാകും വിദ്യാഭ്യാസ വകുപ്പും. എക്‌സൈസ് വി.എന്‍.വാസവനും യുവജനക്ഷേമകാര്യത്തിനൊപ്പം ടൂറിസം വകുപ്പ് കൂടി മുഹമ്മദ് റിസായിനും നല്‍കാമെന്നാണ് ധാരണ. വി അബ്ദുല്‍ റഹ്മാന് ന്യൂനപക്ഷക്ഷേമത്തിനൊപ്പം മറ്റൊരു പ്രധാനവകുപ്പ് നല്‍കുമെന്നും സൂചനയുണ്ട്. വകുപ്പ് വിഭജനം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടരുകയാണ്. യോഗത്തില്‍ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ രൂപമാകും. ഇതോടൊപ്പം തന്നെ ഘടകക്ഷികള്‍ക്കുള്ള വകുപ്പുകളുടെ കാര്യവും ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും.
also read:ശൈലജയെ മാറ്റിയ നടപടി പുനപരിശോധിക്കില്ലെന്ന് സിപിഎം