തിരുവനന്തപുരം:സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥീരികരിച്ചു.
ഒമിക്രോൺ സ്ഥരീകരിച്ചവരിൽ 45 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ആര്‍ക്കും തന്നെ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചിട്ടില്ല. എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 13 പേർ യുഎഇയിൽ നിന്നും, 4 പേർ ഖത്തറിൽ നിന്നും, ഒരാൾ സ്വീഡനിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് 4 പേർ യുഎഇയിൽ നിന്നും, സൗദി അറേബ്യ, മാലിദ്വീപ്, യുകെ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നും ഒരാൾ വീതവും വന്താനണ്. പത്തനംതിട്ട- യുഎഇ 4, യുഎസ്എ 2, ഖത്തര്‍ 1, കോട്ടയം- യുഎസ്എ 2, യുകെ, യുഎഇ, ഉക്രൈന്‍ 1 വീതം, മലപ്പുറം- യുഎഇ 5, കൊല്ലം- യുഎഇ 3, ആലപ്പുഴ- സിങ്കപ്പൂര്‍ 1, തൃശൂര്‍- യുഎഇ 1, പാലക്കാട്- യുഎഇ 1 എന്നിങ്ങനെ രാജ്യങ്ങളില്‍ നിന്നും വന്നവർക്കാണ് ഒമിക്രോൺ സ്ഥരീകരിച്ചത്.