തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന്‍റെ അടുത്ത ഘട്ടം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 'ബി ദ വാരിയര്‍' എന്ന പേരിലാണ് അടുത്ത ഘട്ട പ്രതിരോധ പ്രവര്‍ത്തനം നടത്തുക. നമുക്ക് എല്ലാവര്‍ക്കും കൊവിഡ് പ്രതിരോധ പോരാളികളാകാം എന്ന സന്ദേശമാണ് പുതിയ കാമ്പയിനിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സ്വയം പ്രതിരോധമാണ് കൊവിഡ് വ്യാപനം തടയുന്നതിന് ഏറ്റവും പ്രധാന മാര്‍ഗം. എല്ലാവരും സ്വയം ഇതിന്‍റെ ഭാഗമായി മാറുക എന്ന സന്ദേശമാണ് മുന്നോട്ട് വയ്ക്കുന്നത്. ബി ദ വാരിയര്‍ കാമ്പയിന്‍റെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബോധവത്കരണത്തിന് ഊര്‍ജിത ശ്രമം നടത്തും.