തിരുവനന്തപുരം :കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നൽകിയ സംഭവത്തിൽ (Kerala newborn case) ശിശുക്ഷേമ സമിതിക്ക് വീണ്ടും കോടതിയുടെ (Family Court Kerala) വിമർശനം. സ്റ്റേറ്റ് അഡോപ്ഷൻ റഗുലേറ്ററി അതോറിറ്റി അഫിലിയേഷൻ ലൈസൻസ് (State adoption regulation) 2016ൽ അവസാനിച്ചിരുന്നു. ഇതിന്‍റെ പുതുക്കിയ യഥാര്‍ഥ രേഖ സത്യവാങ്‌മൂലത്തോടൊപ്പം ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
READ MORE:Adoption Case Kerala| കുഞ്ഞിനെ തിരികെയെത്തിക്കാന്‍ പൊലീസ് ആന്ധ്രയിലേക്ക്
കുഞ്ഞിനെ കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തിൽ ആണെന്ന് സി.ഡബ്ള്യു.സി (CWC) കോടതിയെ അറിയിച്ചു. എന്നാൽ അന്വേഷണത്തിന്‍റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുവാൻ പത്ത് ദിവസത്തെ സമയം വേണമെന്ന് സി.ഡബ്ള്യു.സി കോടതിയിൽ ആവശ്യപ്പെട്ടു.
അതേസമയം കുഞ്ഞിനെ സംബന്ധിക്കുന്ന വിവരങ്ങൾ കോടതിയെ അറിയിക്കണമെന്ന നവംബർ ഒന്നിലെ ഇടക്കാല ഉത്തരവ് കൃത്യമായി പാലിച്ച ചൈൽഡ് വെൽഫെയർ കൗൺസിലിനെ (CWC) കോടതി അഭിനന്ദിച്ചു.
തിരുവനന്തപുരം കുടുംബ കോടതിയാണ് (Thiruvananthapuram Family Court) കേസ് പരിഗണിക്കുന്നത്. കുഞ്ഞിന്‍റെ ഡി.എൻ.എ ടെസ്റ്റ് അടക്കം (DNA Test) നടത്തുന്ന കാര്യത്തിൽ കോടതി ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് തീരുമാനം എടുക്കും.