കേരളം

kerala

ETV Bharat / city

ആരാണെന്ന് വെളിപ്പെടുത്താതെ പാര്‍ലമെന്‍റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു: വിശദീകരണവുമായി ഡല്‍ഹി പൊലീസ്

പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് എംപിമാർക്കെതിരായ കൈയേറ്റത്തിലൂടെ വെളിവാകുന്നതെന്ന് കെ സുധാകരൻ

kerala udf mp  kerala mps beaten by delhi police at parliament  kerala mps beaten in parliament  യുഡിഎഫ് എംപിമാർക്കെതിരായ മർദനം  യുഡിഎഫ് എംപിമാർക്കെതിരായ മർദനത്തിൽ വിശദീകരണവുമായി ഡൽഹി പൊലീസ്  ഹൈബി ഈഡനും ടി.എന്‍. പ്രതാപനും മര്‍ദനമേറ്റു
യുഡിഎഫ് എംപിമാർക്കെതിരായ മർദനം; പ്രതിഷേധം ശക്‌തം, വിശദീകരണവുമായി ഡൽഹി പൊലീസ്

By

Published : Mar 24, 2022, 2:24 PM IST

Updated : Mar 24, 2022, 3:08 PM IST

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിക്കെതിരെ പാർലമെന്‍റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യുഡിഎഫ് എംപിമാരെ കൈയേറ്റം ചെയ്‌തതിൽ പ്രതിഷേധം ആളിക്കത്തുന്നു. ഇന്ന് രാവിലെയാണ് പാർലമെന്‍റിലേക്ക് മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള എംപിമാരെ സുരക്ഷ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്‌തത്. സംഭവത്തിൽ വിശദീകരണവുമായി ഡൽഹി പൊലീസും രംഗത്തെത്തി.

സംഭവത്തിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രംഗത്തെത്തി. നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യ ശബ്‌ദത്തെ നിശബ്‌ദമാക്കാൻ ഭരണകൂടത്തിന്‍റെ അധികാര ദുരുപയോഗം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.

സിപിഎം സിൽവർ ലൈൻ പദ്ധതിയിലൂടെ കേരളത്തിന്‍റെ ഭാവി നശിപ്പിക്കുകയും ജനങ്ങളുടെ പ്രതിഷേധത്തിന്‍റെ ശബ്‌ദം ആടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ബിജെപിയുടെ ആജ്ഞ അനുസരിച്ച ഡൽഹി പൊലീസ് എംപിമാരെ കൈയേറ്റം ചെയ്തു. ലജ്ജാവഹം.. കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

കേരളത്തിൽ നിന്നുള്ള എംപിമാരെ മർദിച്ചത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്നും പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇത് വെളിവാക്കുന്നതെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ട്വീറ്റ് ചെയ്‌തു.

ALSO READ:സിൽവർലൈൻ അംഗീകാരം: പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അതേസമയം സംഭവത്തിൽ വിശദീകരണവുമായി ഡൽഹി പൊലീസ് രംഗത്തെത്തി. ആർക്കും പരിക്കുകളൊന്നുമില്ല. തങ്ങൾ ആരാണെന്ന് വെളിപ്പെടുത്താതെ ബാരിക്കേടുകൾ തള്ളിമാറ്റി പാർലമെന്‍റിലേക്ക് കടക്കാൻ ശ്രമിച്ചവരെ സെക്യൂരിറ്റി ജീവനക്കാർ തടയുക മാത്രമാണ് ചെയ്‌തതെന്നും ഡൽഹി പൊലീസ് അറിയിച്ചു.

Last Updated : Mar 24, 2022, 3:08 PM IST

ABOUT THE AUTHOR

...view details