തിരുവനന്തപുരം: കടുത്ത നിയന്ത്രണങ്ങളിലൂടെ കൊവിഡ് വ്യാപനം തടയാമെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ആദ്യഘട്ടത്തിലെ വിലയിരുത്തൽ. എന്നാൽ നിയന്ത്രണമേർപ്പെടുത്തി ദിവസങ്ങളായിട്ടും വ്യാപന തോത് കുറയാത്തതുകൊണ്ടാണ് ലോക്ക് ഡൗൺ എന്ന നിർദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതും ഇത്തരമൊരു നിർദ്ദേശം നടപ്പിലാക്കുന്നതിൽ നിർണായക ഘടകമായി. കൊവിഡിന്‍റെ രണ്ടാം തരംഗം ഉണ്ടായപ്പോൾ തന്നെ ലോക്ക് ഡൗൺ വേണമെന്ന് ആരോഗ്യമേഖലയിൽ നിന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ കൊവിഡ് ഉന്നതാധികാര സമിതിയും സർക്കാരും കർശന നിയന്ത്രണങ്ങൾ നടപ്പാക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്.
സമ്പൂർണ ലോക്ക് ഡൗൺ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാല്‍ - ലോക്ക് ഡൗണ്‍
വാരാന്ത്യ ലോക്ക് ഡൗണിൽ ജനം നല്ല രീതിയിൽ സഹകരിച്ചെങ്കിലും മറ്റ് ദിവസങ്ങളിലെ നിയന്ത്രണങ്ങളോട് ആ രീതിയിലുള്ള പ്രതികരണമുണ്ടായില്ലെന്നാണ് വിലയിരുത്തല്‍.
കൂടുതൽ വായനയ്‌ക്ക്:കേരളത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗൺ
വാരാന്ത്യ ലോക്ക് ഡൗണിൽ ജനം നല്ല രീതിയിൽ സഹകരിച്ചെങ്കിലും മറ്റ് ദിവസങ്ങളിലെ നിയന്ത്രണങ്ങളോട് ആ രീതിയിലുള്ള പ്രതികരണമുണ്ടായില്ല. ജനങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് ലോക്ക് ഡൗൺ വേണ്ടെന്ന നിലപാട് സർക്കാർ ആദ്യം എടുത്തത്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചികിത്സാസൗകര്യങ്ങൾക്ക് വെല്ലുവിളിയാവുകയും ചെയ്യുന്ന സ്ഥിതിയാണ്. ആശുപത്രികളിൽ വെന്‍റിലേറ്റർ, ഐസിയു, ഓക്സിജൻ എന്നിവയ്ക്ക് ക്ഷാമം അനുഭവപ്പെടുന്ന നിലയിലേക്ക് കേരളം അടുത്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടച്ചിടൽ അല്ലാതെ മറ്റൊരു പോംവഴിയും ഇല്ലെന്ന് ഉന്നതാധികാരസമിതി സംസ്ഥാന സർക്കാരിന് ശുപാർശ നൽകി. അടച്ചിടലിലൂടെ രോഗവ്യാപന തോത് കുറയ്ക്കാം എന്നാണ് സർക്കാർ കണക്കുകൂട്ടൽ.