തിരുവനന്തപുരം :മുല്ലപ്പെരിയാറില്‍ ഷട്ടറുകള്‍ തുറന്ന ദിവസത്തെ നിയമസഭാ സമ്മേളനത്തിലും നിറഞ്ഞത് ഡാം വിഷയം. മുല്ലപ്പെരിയാർ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ധനവകുപ്പുമായി ബന്ധപ്പെട്ട ബില്ലുകളുടെ ചര്‍ച്ചയ്ക്കിടെയായിരുന്നു രാഷ്ട്രീയ ഏറ്റുമുട്ടൽ.
ഡാമിന്‍റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തമിഴ്‌നാട് സുപ്രീം കോടതിയില്‍ ഉപയോഗിച്ചെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ കോടതി വിധി സര്‍ക്കാര്‍ നിലപാട് കൊണ്ടാണെന്നായിരുന്നു ഭരണപക്ഷത്തിന്‍റെ നിലപാട്.
ചർച്ചയ്ക്ക് തിരികൊളുത്തി കെ ബാബു
ബില്ലിന്‍മേല്‍ ചര്‍ച്ച തുടങ്ങിയ കെ ബാബുവാണ് മുല്ലപ്പെരിയാര്‍ വിഷയം എടുത്തിട്ടത്. നിയമപരവും രാഷ്ട്രീയപരവുമായ ഇടപെടലുകള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തി കൂടുതല്‍ മെച്ചപ്പെട്ട ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി നല്‍കി.