കേരളം

kerala

ETV Bharat / city

'വീടായാല്‍ ഒരു ചിത്രം ഒരു ശില്‍പം'; ശ്രദ്ധയാകര്‍ഷിച്ച് കേരള ലളിതകല അക്കാദമിയുടെ പ്രഥമ ചിത്ര വിപണന കേന്ദ്രം - വീടായാല്‍ ഒരു ചിത്രം ഒരു ശില്‍പം

തിരുവനന്തപുരത്തെ അനന്ത വിലാസം കൊട്ടാരത്തിലാണ് ചിത്ര വിപണന കേന്ദ്രമുള്ളത്

കേരള ലളിതകല അക്കാദമി ചിത്ര വിപണന കേന്ദ്രം  അനന്ത വിലാസം കൊട്ടാരം ചിത്ര വിപണന കേന്ദ്രം  വീടായാല്‍ ഒരു ചിത്രം ഒരു ശില്‍പം  kerala lalitha kala akademi art at home
'വീടായാല്‍ ഒരു ചിത്രം ഒരു ശില്‍പം'; ശ്രദ്ധയാകര്‍ഷിച്ച് കേരള ലളിതകല അക്കാദമിയുടെ പ്രഥമ ചിത്ര വിപണന കേന്ദ്രം

By

Published : Apr 2, 2022, 8:31 AM IST

തിരുവനന്തപുരം: ജനശ്രദ്ധയാകർഷിച്ച് കേരള ലളിതകല അക്കാദമിയുടെ പ്രഥമ ചിത്ര വിപണന കേന്ദ്രം. കിഴക്കേക്കോട്ട അനന്ത വിലാസം കൊട്ടാരത്തിൽ സാംസ്‌കാരിക വകുപ്പിന്‍റെ അധ്യക്ഷ കാര്യാലയത്തിനോട് ചേര്‍ന്നാണ് ചിത്ര വിപണന കേന്ദ്രം. 2020 നവംബർ 2ന് ആരംഭിച്ച ചിത്ര വിപണന കേന്ദ്രത്തിന് ഇതിനോടകം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്‌.

ചിത്രത്തെക്കുറിച്ചുള്ള വിശദീകരണങ്ങൾ അടങ്ങിയ പ്രസിദ്ധീകരണങ്ങൾ, രാജാ രവിവർമ ചിത്രങ്ങൾ, കെസിഎസ് പണിക്കരുടെ പ്രിൻ്റുകളും ഇവിടെ ലഭ്യമാണ്. കേരള ലളിതകല അക്കാദമിയ്ക്ക് കൊല്ലം ഒഴികെയുള്ള ജില്ലകളിലായി 14 ആർട്ട് ഗ്യാലറികളുണ്ട്. എന്നാൽ തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തിലാണ് ചിത്ര വിപണന കേന്ദ്രം ഉള്ളത്.

ആർട്ട് ഗ്യാലറി അറ്റൻഡർ ഇൻ ചാർജ് സുലേഖ പ്രതികരിയ്ക്കുന്നു

അക്കാദമിയുടെ 'ആര്‍ട്ട് അറ്റ് ഹോം' എന്ന ഈ സംരംഭത്തിലൂടെ 'വീടായാല്‍ ഒരു ചിത്രം ഒരു ശില്‍പം' എന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയിരിയ്ക്കുന്നത്. കേരള ലളിതകല അക്കാദമി നടത്തിയ ക്യാമ്പുകളിൽ പ്രഗത്ഭരായ വിവിധ കലാകാരന്മാർ വരച്ച ചിത്രങ്ങളാണ് ഇവിടെ വിപണനത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ആസ്വാദകർക്ക് ഇഷ്‌ടപ്പെടുന്ന ചിത്രങ്ങൾ ചുരുങ്ങിയ വിലയിൽ സ്വന്തമാക്കാനാകും.

Also read: കോളജ് വിദ്യാർഥികൾക്കൊപ്പം തകർപ്പൻ ഡാൻസുമായി കലക്‌ടർ.. സംഗതി പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ

ABOUT THE AUTHOR

...view details