കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ - മഴ

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കാലാവസ്ഥ നിരീക്ഷണം  weather prediction  യെല്ലോ അലർട്ട്  yellow alert  ന്യൂനമർദ്ദം  മഴ  kerala heavy rains
സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ

By

Published : Oct 8, 2020, 6:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നാല് ദിവസം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ലഭിക്കുക. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് മുന്നറിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മറ്റ് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഞായറാഴ്‌ച വരെ മഴ തുടരാനാണ് സാധ്യത. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കും. അങ്ങനെ വന്നാൽ സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക സാധ്യത ഉണ്ട്. ന്യൂനമർദ്ദം ആന്ധ്രതീരത്തും ഒഡീഷ തീരത്തും ആണ് കൂടുതൽ ശക്തി പ്രാപിക്കുക.

ABOUT THE AUTHOR

...view details