തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെൻ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജനുവരിയിലാണ് ഇംപ്രൂവ്മെൻ്റ് പരീക്ഷ നടത്തിയത്. www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്‌മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ മാർച്ച് മാസം 5-ാം തീയതിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. നിശ്ചിത ഫോറങ്ങൾ പൂരിപ്പിച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌ത സ്‌കൂളുകളിലെ പ്രിൻസിപ്പാളിന് നൽകേണ്ടതാണ്.