തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴ തുടരും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിർദേശം നൽകി. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്‍റെ ഭാഗമായി വരും മണിക്കൂറുകളിൽ ജില്ലയിൽ ശക്തമായ മഴ ലഭിക്കും. അടിയന്തര സാഹചര്യം നേരിടാനായി ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ല കലക്‌ടർ നവജ്യോത് ഖോസ നിർദേശം നൽകി.
തലസ്ഥാനത്ത് ശക്തമായ മഴ തുടരും; ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ കലക്‌ടറുടെ നിർദേശം - ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജം
പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന് ഭാഗമായി ജില്ലയിൽ മഴ തുടരുകയാണ്. അടിയന്തര സാഹചര്യം നേരിടാനായി ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ല കലക്‌ടർ നവജ്യോത് ഖോസ നിർദേശം നൽകി.
![തലസ്ഥാനത്ത് ശക്തമായ മഴ തുടരും; ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ കലക്‌ടറുടെ നിർദേശം KERALA HEAVY RAIN KERALA HEAVY RAIN LATEST NEWS KERALA HEAVY RAIN RELIEF CAMPS STARTED RELIEF CAMPS STARTED IN THIRUVANATHAPURAM THIRUVANATHAPURAM RAIN NEWS തലസ്ഥാനത്ത് ശക്തമായ മഴ തുടരും തിരുവനന്തപുരം മഴ വാർത്ത ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജം പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13621077-thumbnail-3x2-maza.jpg)
തലസ്ഥാനത്ത് ശക്തമായ മഴ തുടരും; ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ കലക്‌ടറുടെ നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്തസാധ്യത മുന്നിൽക്കണ്ട് അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കും. മലയോര മേഖലകളിലും നഗരങ്ങളിലും പ്രത്യേക ജാഗ്രത പാലിക്കണം. മലയോര പ്രദേശങ്ങൾ, ജലാശയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിനോദസഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും കലക്‌ടർ നിർദേശം നൽകി.
READ MORE:തിരുവനന്തപുരത്ത് മരുത്തൂർ പാലത്തിന്‍റെ പാർശ്വഭിത്തി തകർന്നു