കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളിൽ റെഡ് അലർട്ട് - heavy rain alert

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ദുരന്ത സാധ്യത മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി. കേരളത്തിലുള്ള കേന്ദ്രസേനകളോടെല്ലാം തയ്യാറാകാൻ സർക്കാർ നിർദേശം നൽകി

kerala heavy rain  കേരളം കാലാവസ്ഥ  കേരളം അതിതീവ്ര മഴ  മഴ റെഡ് അലേര്‍ട്ട്  heavy rain alert  rain alert
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളിൽ റെഡ് അലർട്ട്

By

Published : Sep 20, 2020, 6:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാലുദിവസം മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നേരത്തെ രൂപപ്പെട്ട ന്യൂനമർദം കൂടാതെ വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെട്ടിട്ടുണ്ട്. പുതിയ ന്യൂനമർദം ശക്തമാവുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകും എന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്. ഇന്ന് സംസ്ഥാനത്ത് മുഴുവൻ ശക്തമായ മഴ ലഭിക്കും. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാകും മഴ ശക്തമായി ലഭിക്കുക.

ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസം മഴ തുടരും. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ദുരന്ത സാധ്യത മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി. കേരളത്തിലുള്ള കേന്ദ്രസേനകളോടെല്ലാം തയ്യാറാകാൻ സർക്കാർ നിർദേശം നൽകി. ദുരന്തനിവാരണ സേനയുടെ മൂന്ന് യൂണിറ്റ് കൂടി കേരളത്തിൽ എത്തിയിട്ടുണ്ട്. സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ മലയോരമേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. കേരള-കർണാടക തീരം ലക്ഷദ്വീപ്, ബംഗാൾ ഉൾകടൽ, ആൻഡമാൻ എന്നിവിടങ്ങളിലെ കടൽ വരുന്ന നാല് ദിവസം പ്രക്ഷുബ്‌ധമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടർന്നാണ് മത്സ്യബന്ധനത്തിന് പോകുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. കേരള തീരത്ത് 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഉയർന്ന തിരമാല മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ നെയ്യാർഡാമിന്‍റെയും അരുവിക്കര ഡാമിന്‍റെയും ഷട്ടറുകൾ ഉയർത്തി. നെയ്യാർ ഡാമിലെ നാല് ഷട്ടറുകളും അരുവിക്കര ഡാമിന്‍റെ രണ്ട് ഷട്ടറുകളുമാണ് ഉയർത്തിയത്.

ABOUT THE AUTHOR

...view details