കേരളം

kerala

ETV Bharat / city

കേരളം 27ന് അടച്ചിടും; ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി ആചരിക്കും - bharat bandh sep 27 farmers news

കേന്ദ്ര സർക്കാരിനെതിരെ കർഷക കൂട്ടായ്‌മ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി ആചരിക്കുമെന്ന് സംയുക്ത ട്രേഡ്​ യൂണിയന്‍ സമിതി

കേരളത്തിൽ ഹർത്താൽ പുതിയ വാർത്ത  കേരളം 27 അടച്ചിടും വാർത്ത  കേരളം ഹർത്താൽ വാർത്ത  തിരുവനന്തപുരം ഹർത്താൽ വാർത്ത  സെപ്‌തംബർ 27 കേരളം ബന്ദ് വാർത്ത  സെപ്‌തംബർ 27 ഭാരത് ബന്ദ് കർഷകർ വാർത്ത  27th september bharat bandh news latest  27th september kerala hartal news  kerala hartal malayalam news latest  kerala hartal bharat banch trade union news  bharat bandh sep 27 farmers news
സംയുക്ത ട്രേഡ്​ യൂണിയന്‍ സമിതി

By

Published : Sep 21, 2021, 11:38 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് സെപ്‌തംബർ 27ന് ഹർത്താൽ. കേന്ദ്ര സർക്കാരിനെതിരെ കർഷക കൂട്ടായ്‌മ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ്​ യൂണിയന്‍ സമിതി തീരുമാനിച്ചു. 12 മണിക്കൂർ നീണ്ടു നിൽക്കുന്ന ഹർത്താലിൽ നിന്ന് പാൽ, പത്രം, ആംബുലൻസ്, മരുന്നുകൾ തുടങ്ങിയ അത്യാവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങുകളെയും ഹർത്താൽ ബാധിക്കില്ലെന്ന് എളമരം കരീം, കെ.പി രാജേന്ദ്രൻ, ആർ ചന്ദ്രശേഖരൻ തുടങ്ങിയ രാഷ്‌ട്രീയ നേതാക്കൾ വ്യക്തമാക്കി.

Also Read: കേരളത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് സജി ചെറിയാൻ

2020 നവംബർ മാസം മുതൽ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് തുടങ്ങി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധസമരത്തിലാണ്. ഇതിന്‍റെ തുടർച്ചയായാണ് ഭാരത് ബന്ദ് നടത്തുന്നത്.

ABOUT THE AUTHOR

...view details