കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് നാല് പുതിയ വനിതാ പൊലീസ് സ്‌റ്റേഷനുകള്‍ക്ക് സര്‍ക്കാര്‍ അനുമതി - kerala police news today

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ വനിതാ പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷനുകളാകും

അനുമതി

By

Published : Nov 7, 2019, 5:05 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് നാല് പുതിയ വനിതാ പൊലീസ് സ്റ്റേഷനുകള്‍ക്ക് കൂടി അനുമതി നൽകി സംസ്ഥാന സർക്കാർ. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് വനിതാ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നിലവില്‍ ഈ ജില്ലകളില്‍ വനിതാ പൊലീസ് സ്റ്റേഷനുകളില്ല.

ഓരോ സ്റ്റേഷനിലും 19 തസ്തിക വീതം 76 തസ്തികകളാണ് ഉണ്ടാവുക. ഇതില്‍ 20 എണ്ണം പുതുതായി സൃഷ്ടിച്ചതും 56 എണ്ണം പുനര്‍വിന്യാസം വഴി കണ്ടെത്തിയതുമാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒരു സബ് ഇന്‍സ്‌പെക്ടര്‍, അഞ്ച് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, പത്ത് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെയാണ് തസ്തികകള്‍. ജില്ലകളിലെ വനിത സെല്‍, റിസര്‍വ്, ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ നിന്നാണ് തസ്തികകള്‍ പുനര്‍വിന്യസിക്കുന്നത്.

സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടം കണ്ടെത്തി സജ്ജമാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. നിലവില്‍ സംസ്ഥാനത്ത് പത്ത് വനിതാ പൊലീസ് സ്റ്റേഷനുകളാണ് ഉളളത്.

ABOUT THE AUTHOR

...view details