തിരുവനന്തപുരം: വൈദ്യശാസ്‌ത്രത്തിന്‍റെ ആധുനികവല്‍ക്കരണത്തിന് പി.കെ വാര്യര്‍ നല്‍കിയ സംഭാവനകൾ എക്കാലവും ഓര്‍മിയ്ക്കപ്പെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ആയുർവേദത്തിലെ ശാസ്‌ത്രീയ രീതികൾ പിന്തുടരുന്നതിൽ അദ്ദേഹം പ്രതിബദ്ധനായിരുന്നു.
എല്ലാ മനുഷ്യരും ആരോഗ്യവും അന്തസാർന്നതുമായ ജീവിതം നയിയ്ക്കണമെന്ന് സ്വപ്‌നം കണ്ട മനുഷ്യസ്നേഹിയുടെ നിര്യാണം വൈദ്യശാസ്‌ത്രത്തിന് വലിയ നഷ്‌ടമാണ്.
Read more: ആയുര്‍വേദ ആചാര്യന്‍ ഡോ. പി.കെ വാര്യര്‍ അന്തരിച്ചു
പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പി.കെ വാര്യരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആയുർവേദത്തിന് ആഗോള പ്രശസ്‌തി നേടിക്കൊടുത്ത കേരളത്തിന്‍റെ മഹാ വൈദ്യനാണ് ഡോ. പി.കെ വാര്യരെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്‌മരിച്ചു.
വൈദ്യത്തിന് മാനവികതയുടെ മുഖം നൽകിയ വിശ്വപൗരനാണ് ഡോ. പി.കെ വാര്യർ എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ പറഞ്ഞു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചനം രേഖപ്പെടുത്തി.