തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വില്‍പന ഇന്നു മുതൽ പുനഃരാരംഭിക്കും. എട്ട് ലോട്ടറികളുടെ നറുക്കെടുപ്പിനുള്ള ടിക്കറ്റുകളാണ് വില്‍പനക്കുള്ളത്. നറുക്കെടുപ്പുകൾ മാറ്റിവച്ചതിനെ തുടർന്ന് വിറ്റു പോകാത്ത പൗർണമി, വിൻ, സ്ത്രീശക്തി ടിക്കറ്റുകളുടെ 30 ശതമാനം വരെ ഏജന്‍റുമാരില്‍ നിന്നും സർക്കാർ തിരിച്ചെടുക്കും. 25 ടിക്കറ്റുകൾ അടങ്ങിയ ബുക്കുകളായാണ് ടിക്കറ്റുകൾ തിരിച്ചെടുക്കുക.
സംസ്ഥാനത്ത് ലോട്ടറി വില്‍പന ഇന്നു മുതൽ - ലോട്ടറി നറുക്കെടുപ്പ് വാര്‍ത്ത
നറുക്കെടുപ്പ് ജൂൺ രണ്ടു മുതല്‍ ആരംഭിക്കും
ലോട്ടറി വില്‍പന
നറുക്കെടുപ്പിന് രണ്ട് ദിവസം മുൻപ് ടിക്കറ്റുകൾ തിരികെ നൽകണം. ചില്ലറ ടിക്കറ്റുകൾ തിരിച്ചെടുക്കില്ല . കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ വില്‍പന അനുവദിക്കില്ല. വില്‍പനക്കാർ സാമൂഹിക അകലം പാലിക്കണം. സമ്പൂർണ ലോക്ക് ഡൗണായ ഞായറാഴ്ചകളിലും വില്‍പന ഉണ്ടാകില്ല. ജൂൺ രണ്ടിന് നറുക്കെടുപ്പ് ആരംഭിക്കും.