കേരളം

kerala

ETV Bharat / city

സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി - road tax exemption kerala school bus news

2020 ഒക്ടോബർ 1 മുതൽ 2021 സെപ്റ്റംബർ 30 വരെയുള്ള നികുതിയാണ് ഒഴിവാക്കി നൽകുന്നത്

സ്‌കൂള്‍ ബസ് റോഡ് നികുതി വാര്‍ത്ത  സ്‌കൂള്‍ ബസ് റോഡ് നികുതി ഒഴിവാക്കി വാര്‍ത്ത  റോഡ് നികുതി സ്‌കൂള്‍ ബസ് വാര്‍ത്ത  ആന്‍റണി രാജു വാര്‍ത്ത  ഗതാഗത മന്ത്രി വാര്‍ത്ത  one year road tax exemption to school buses  road tax exemption school bus news  road tax exemption kerala school bus news  antony raju news
സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി

By

Published : Sep 29, 2021, 1:35 PM IST

തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കാനുള്ള നിർദേശം മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി ആൻ്റണി രാജു. 2020 ഒക്ടോബർ 1 മുതൽ 2021 സെപ്റ്റംബർ 30 വരെയുള്ള നികുതിയാണ് ഒഴിവാക്കി നൽകുന്നത്. കേരളപ്പിറവി ദിനത്തില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ യാത്ര സൗകര്യം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രിയും ഗതാഗത മന്ത്രിയും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

കോൺട്രാക്‌ട് കാര്യേജ്, സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതിയടയ്ക്കാനുള്ള കാലാവധി ഒരു പാദം കൂടി നീട്ടി നൽകിയതായും മന്ത്രി അറിയിച്ചു. സെപ്റ്റംബർ 30ന് അവസാനിക്കുന്ന കാലാവധി ഡിസംബർ 31 വരെയാണ് നീട്ടിയത്.

ഗതാഗത മന്ത്രി ആൻ്റണി രാജു മാധ്യമങ്ങളോട് പ്രതികരിക്കുന്നു

Also read: സ്‌കൂള്‍ തുറക്കല്‍: വിദ്യാര്‍ഥികളുടെ യാത്ര സൗകര്യം ഉറപ്പു വരുത്താൻ ചര്‍ച്ച

ABOUT THE AUTHOR

...view details