കേരളം

kerala

ETV Bharat / city

ഓണത്തിന് സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ - kerala onam news

ഓണത്തിന് അനാവശ്യമായി പുറത്തിറങ്ങി തിരക്ക് സൃഷ്‌ടിച്ചാൽ പിഴ ചുമത്താനും തീരുമാനം

സംസ്ഥാനത്തെ ഓണം നിയന്ത്രണങ്ങൾ  ഓണം നാളിലെ നിയന്ത്രണങ്ങൾ  ഓണം  നിയന്ത്രണമേർപ്പെടുത്തി സർക്കാർ  കേരള സർക്കാർ  ഓണം നാളിലെ സർക്കാർ നിയന്ത്രണങ്ങൾ  ഓണം വാർത്ത  kerala onam restrictions news  restrictions on onam day kerala  onam restrictions  onam latest news  kerala onam news  onam day restrictions in kerala
ഓണത്തിന് സംസ്ഥാനത്ത് കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തി സർക്കാർ

By

Published : Aug 13, 2021, 6:55 PM IST

Updated : Aug 13, 2021, 9:37 PM IST

തിരുവനന്തപുരം:മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന് ഇത്തവണയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ആഘോഷങ്ങള്‍ വീടുകളില്‍ തന്നെ ചുരുക്കണമെന്ന് ആരോഗ്യ വകുപ്പും പൊലീസും അഭ്യര്‍ഥിച്ചു. ഓണത്തിന് സാംസ്‌കാരിക പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും അനുമതിയില്ല.

സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം ടൂറിസം വാരാഘോഷങ്ങള്‍ ഇത്തവണയും ഒഴിവാക്കി. അതേ സമയം ആഘോഷങ്ങള്‍ ചുരുക്കി മാത്രമേ സംഘടിപ്പിക്കാന്‍ പാടുള്ളൂ എന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചിട്ടുണ്ട്.

സർക്കാർ നിർദേശങ്ങൾ

സദ്യയും ആഘോഷങ്ങളും വീടുകള്‍ക്കകത്തു മാത്രമേ നടത്താന്‍ പാടുള്ളൂ. ബീച്ചുകള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ഒരു ഡോസ് വാക്‌സിൻ എടുക്കുകയോ 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഉള്ളവരോ ഒരു മാസം മുന്‍പ് കൊവിഡ് ബാധിച്ചവരോ ആകണം. കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാത്രമേ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാകൂ. രാവിലെ ഏഴ് മുതല്‍ രാത്രി ഒൻപത് വരെ കടകൾ തുറക്കാം.

ആരാധനാലയങ്ങളിൽ പ്രത്യേകിച്ച് ക്ഷേത്രങ്ങളില്‍ ഒരേ സമയം 40 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. ചിങ്ങ മാസപ്പൂജകള്‍ക്ക് ശബരിമല നട ആഗസ്റ്റ് 16 മുതല്‍ 23 വരെ തുറക്കുമെങ്കിലും പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ട്. പ്രതിദിനം 15000 പേര്‍ക്കാണ് പ്രവേശനം. പൊലീസിന്‍റെ വെര്‍ച്വല്‍ ക്യൂ വഴിയാണ് പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യേണ്ടത്. അനുമതി ലഭിക്കുന്നവര്‍ കൊവിഡ് രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കേറ്റോ, 48 മണിക്കൂറിനു മുന്‍പെടുത്ത ആര്‍.ടി.പി.സി. ആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ ഉള്ളവരായിരിക്കണം.

തിരക്ക് അമിതമായാൽ പുറത്തിറങ്ങുന്നവർക്ക് പിഴ

ഓണത്തിന് അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ പൊലീസിനെ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കേണ്ടി വരും. തിരക്ക് അമിതമായാല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് പിഴ ചുമത്തും. അതേ സമയം തിരുവോണത്തിന്‍റെ പിറ്റേ ദിവസമായ ഓഗസ്റ്റ് 22ന് വാരാന്ത്യ ലോക്ക്ഡൗൺ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. കൊവിഡിന്‍റെ മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് കൂട്ടമായി പുറത്തിറങ്ങാതെ പരമാവധി ആളുകള്‍ ഓണക്കാലത്ത് സ്വന്തം വീടുകളില്‍ത്തന്നെ കഴിയണമെന്ന അഭ്യര്‍ഥനയാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്.

ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങിയാലുണ്ടാകാവുന്ന രോഗ വ്യാപന തീവ്രത കണക്കിലെടുത്ത് കനത്ത ജാഗ്രതയാണ് ഓണം നാളുകളില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ALSO READ:സാധനങ്ങൾ കിട്ടാനില്ല, ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ ; പട്ടിണി സമരത്തിന് റേഷൻ വ്യാപാരികൾ

Last Updated : Aug 13, 2021, 9:37 PM IST

ABOUT THE AUTHOR

...view details