തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ യജ്ഞം ആരംഭിച്ചു. മിക്ക ജില്ലകളിലും വാക്‌സിന്‍ ക്ഷാമം രൂക്ഷം. ഇന്ന് നൽകാനുള്ള വാക്‌സിൻ മാത്രമാണ് പല ജില്ലകളിലും അവശേഷിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ 31 വരെ പ്രതിദിനം അഞ്ച് ലക്ഷം പേർക്ക് വാക്‌സിനേഷൻ നടത്താനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്.
തിരുവനന്തപുരം മേഖല സംഭരണ കേന്ദ്രങ്ങളിൽ വാക്‌സിൻ സ്റ്റോക്ക് തീർന്നു. ജില്ലയിലെ ചില പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണ് വാക്‌സിനുള്ളത്. കൊല്ലത്ത് 4,500 ഡോസും കോഴിക്കോട് 26,000 ഡോസും മലപ്പുറത്ത് 24,000 ഡോസും മാത്രമാണ് അവശേഷിക്കുന്നത്. മറ്റു ജില്ലകളിലും ഒരു ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. ഇന്ന് രാത്രിയോടെ കൂടുതൽ വാക്‌സിൻ എത്തുമെന്നാണ് പ്രതീക്ഷ.