കേരളം

kerala

ETV Bharat / city

നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻ ഓൺലൈൻ സൗകര്യം - ടിക്കാറാ മീണ വാര്‍ത്തകള്‍

കൊവിഡ് സാഹചര്യത്തിൽ ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരാണുണ്ടാവുക. അതിനാല്‍ 15,730 അധിക ബൂത്തുകൾ വേണ്ടിവരും.

kerala election protocol  kerala election news  കേരള തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  ടിക്കാറാ മീണ വാര്‍ത്തകള്‍  നിയമസഭാ തെരഞ്ഞെടുപ്പ്
നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻ ഓൺലൈൻ സൗകര്യം

By

Published : Feb 2, 2021, 5:19 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് ഓൺലൈൻ ആയി നാമനിർദേശപത്രിക സമർപ്പിക്കാൻ സൗകര്യമൊരുക്കും. ഓൺലൈനായി പത്രിക നൽകുന്നവർ അത് ഡൗൺലോഡ് ചെയ്ത് പകർപ്പ് വരണാധികാരിക്ക് നൽകണം. തെരഞ്ഞെടുപ്പിന് സ്ഥാനാർഥി കെട്ടിവെക്കേണ്ട തുകയും ഓൺലൈനായി അടയ്ക്കാൻ സൗകര്യമുണ്ടാകും. 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കൊവിഡ് രോഗികൾ എന്നിവർക്ക് തപാൽ വോട്ടിന് സൗകര്യമൊരുക്കും. ഇത്തരക്കാർക്ക് തപാൽ വോട്ട് നേരിട്ട് എത്തിക്കാൻ ജില്ലാതലത്തിൽ പ്രത്യേക ടീം രൂപീകരിക്കും.

തപാൽ വോട്ടിന് ആഗ്രഹിക്കുന്നവർ 12-ഡി ഫോറത്തിൽ അതത് വരണാധികാരിക്ക് അപേക്ഷ നൽകണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തിയതി മുതൽ വിജ്ഞാപനം വന്ന് അഞ്ച് ദിവസം വരെ ഇത്തരത്തിൽ തപാൽ വോട്ടിന് അപേക്ഷിക്കാം. ഇത്തരത്തിൽ തപാൽ വോട്ട് അനുവദിക്കുന്നവരുടെ പ്രത്യേക പട്ടിക ബൂത്തടിസ്ഥാനത്തിൽ വരണാധികാരി തയാറാക്കും. ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം വീടുകളിൽ ഇവ നൽകും. ടീമിൽ രണ്ടു പോളിങ് ഓഫിസർമാർ, ഒരു പൊലീസ് സെക്യൂരിറ്റി, ഒരു വീഡിയോഗ്രാഫർ എന്നിവരുണ്ടാകും. ഇവർ ബാലറ്റ് നൽകാൻ പോകുന്ന സമയക്രമം സ്ഥാനാർഥികളെ മുൻകൂട്ടി അറിയിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൊവിഡ് പശ്ചാത്തലത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളോട് അദ്ദേഹം വിശദീകരിച്ചു. നാമനിർദേശപത്രിക സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർഥിക്കൊപ്പം രണ്ടുപേർ മാത്രമേ അനുവദിക്കൂ. പ്രചാരണ വാഹനജാഥകൾക്ക് പരമാവധി അഞ്ചു വാഹനങ്ങൾ മാത്രം. ഒരെണ്ണം പൂർത്തിയായി അരമണിക്കൂറിന് ശേഷമേ അടുത്ത ജാഥ അനുവദിക്കൂ.

നാമനിർദേശപത്രിക സമർപ്പിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങളുടെയും കേസുകളുടെയും വിവരങ്ങളും സ്ഥാനാർഥികൾ സമർപ്പിക്കണം. ഇക്കാര്യങ്ങൾ മൂന്നുതവണ സ്ഥാനാർഥികൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും വേണം. ഇത്തവണ മുതൽ കുറ്റകൃത്യങ്ങളിലോ കേസുകളിലോ ഉൾപ്പെട്ട സ്ഥാനാർഥികളെയാണ് മൽസരിപ്പിക്കുന്നതെങ്കിൽ എന്തുകൊണ്ടു മറ്റ് സ്ഥാനാർഥിയെ കണ്ടുപിടിക്കാനായില്ല എന്ന വിശദീകരണം കൂടി രാഷ്ട്രീയകക്ഷികൾ നൽകേണ്ടിവരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. പത്രിക സമർപ്പിക്കുന്നതിന് ഒപ്പം തന്നെ ഇതും സമർപ്പിക്കേണ്ടിവരും.

കൊവിഡ് സാഹചര്യത്തിൽ ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരാണുണ്ടാവുക. ആയിരത്തിലധികം വോട്ടർമാർ വരുന്ന ബൂത്തുകളിൽ ഓക്‌സിലറി പോളിങ് സ്‌റ്റേഷനുകൾ പ്രത്യേകമായി ഏർപ്പെടുത്തും. ഇത്തരത്തിൽ 15,730 അധിക ബൂത്തുകൾ വേണ്ടിവരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ജില്ലാ തലത്തിൽ ഓക്‌സിലറി ബൂത്തുകൾ വേണ്ടി വരുന്ന സ്ഥലങ്ങളിൽ ജില്ലാ കലക്ടർമാർ രാഷ്ട്രീയ കക്ഷികളുമായി ചർച്ച ചെയ്ത് നിലവിലുള്ള ബൂത്തുകളുടെ അടുത്തുതന്നെ ഓക്‌സിലറി ബൂത്തുകളും ഉറപ്പാക്കും.

ABOUT THE AUTHOR

...view details