തിരുവനന്തപുരം:കൊവിഡ് സാഹചര്യത്തിലെ അധ്യായനം എങ്ങനെയെന്ന് തീരുമാനിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതല യോഗം. വ്യഴാഴ്‌ച രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തി വച്ച ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക.
സ്‌കൂളുകള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ സ്‌കൂളില്‍ ഹാജരാകുന്നത് സംബന്ധിച്ച തീരുമാനവും യോഗത്തിലുണ്ടാകും. 11,12 ക്ലാസുകളുകളാണ് ഇപ്പോള്‍ ഓഫ്‌ലൈനായി നടക്കുന്നത്. ഈ ക്ലാസുകളുടെ നിലവിലെ നടചത്തിപ്പ് പുരോഗതി യോഗം ചര്‍ച്ച ചെയ്യും.