കേരളം

kerala

ETV Bharat / city

'ബജറ്റ് പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹം'; ദീര്‍ഘ വീക്ഷണത്തോടെയുള്ളതെന്ന് സാമ്പത്തിക വിദഗ്‌ധ ഡോ. ക്രിസ്റ്റ ബെല്‍

'ഡിജിറ്റല്‍ കറന്‍സിയിലേക്കുള്ള ചുവടുമാറ്റം കാലഘട്ടത്തിനനുസൃതമായതാണ്.'

union budget  budget 2022  nirmala sitharaman budget 2022  budget highlights  kerala economist on union budget  budget 2022 analysis  ബജറ്റ് 2022  കേന്ദ്ര ബജറ്റ്  നിര്‍മല സീതാരാമന്‍ ബജറ്റ്  മോദി സർക്കാരിന്‍റെ ബജറ്റ്  ബജറ്റ് അവലോകനം  കേന്ദ്ര ബജറ്റ് സാമ്പത്തിക വിദഗ്‌ധ
കേരള സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറും സാമ്പത്തിക വിദഗ്‌ധയുമായ ഡോ. ക്രിസ്റ്റ ബെല്‍ ഇടിവി ഭാരതിനോട്

By

Published : Feb 1, 2022, 7:22 PM IST

Updated : Feb 2, 2022, 11:09 AM IST

തിരുവനന്തപുരം: ഡിജിറ്റല്‍ രംഗത്തെ കുതിപ്പുകളടക്കമുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ ഭാവി ഭാരതത്തെ മുന്നില്‍ കണ്ടുള്ളതെന്ന നിലയില്‍ വിലയിരുത്തപ്പെടേണ്ടതാണെന്ന് കേരള സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറും സാമ്പത്തിക വിദഗ്‌ധയുമായ ഡോ. ക്രിസ്റ്റ ബെല്‍.

കേരള സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറും സാമ്പത്തിക വിദഗ്‌ധയുമായ ഡോ. ക്രിസ്റ്റ ബെല്‍ ഇടിവി ഭാരതിനോട്

ഡിജിറ്റല്‍ കറന്‍സിയിലേക്കുള്ള ചുവടുമാറ്റം കാലഘട്ടത്തിനനുസൃതമായതാണ്. ഡിജിറ്റല്‍ വിടവ് നിലനില്‍ക്കുന്നു എന്നതു കൊണ്ട് ഇത്തരം കാര്യങ്ങളില്‍ നിന്ന് നമുക്ക് മാറി നില്‍ക്കാനാകില്ല. അടിസ്ഥാന വികസന പദ്ധതികള്‍ക്ക് പ്രത്യേക ഊന്നല്‍ എന്നതും ആശാവഹമാണ്.

കൊവിഡ് മഹാമാരിയില്‍ തളര്‍ന്ന മേഖലകളെ ബജറ്റ് ലക്ഷ്യമിടുന്നില്ലെന്നത് പരാജയമാണ്. എന്നാല്‍ ജിഎസ്‌ടി പിരിവില്‍ ഇന്ത്യ കുതിക്കുന്നു എന്ന ധനമന്ത്രിയുടെ പ്രഖ്യാപനം രാജ്യം സാമ്പത്തിക വളര്‍ച്ചയിലേക്ക് കുതിക്കുന്നു എന്നതിന്‍റെ സൂചനയാണ്. അതിനാല്‍ സാമ്പത്തിക വളര്‍ച്ചയിലൂടെ ഇപ്പോഴത്തെ താല്‍ക്കാലിക പ്രതിസന്ധി മറികടക്കാമെന്ന ആത്മവിശ്വാസമാണ് ധനമന്ത്രി ബജറ്റിലൂടെ പങ്കുവയ്ക്കുന്നതെന്ന് ക്രിസ്റ്റ ബെല്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

Also read: 'പ്രതീക്ഷകളും അവസരങ്ങളും നൽകുന്ന ബജറ്റ്': പ്രധാനമന്ത്രി

Last Updated : Feb 2, 2022, 11:09 AM IST

ABOUT THE AUTHOR

...view details